അമൃതം
കാതില്‍ വിതുംബുമാ സ്വരം,
എന്‍ മനസ്സില്‍ തഴുകി തലോടവേ ,
കൊതിച്ചു ഞാന്‍ ഒരു നിമിഷം ,
മിഴികളാല്‍ അവളെ സ്പര്‍ശിക്കുവാന്‍.
തെങ്ങുമാ നൊമ്പരം കണ്ണുനീര്തുളളിയായി,
കവിളില്‍ നനവാര്‍ന്നു വീഴവെ ,
അവളുടെ ഓര്‍മകള്‍ ഒരു മഞ്ഞുതുള്ളിയായി,
എന്‍ ഹൃദയത്തിന്‍ സ്പന്ദനം കവര്‍ന്നെടുത്തു.
സ്നേഹം തുളുംബിയ ഹൃദയത്തിന്നിപ്പോള്‍ ,
വിഷാദം കലര്‍ന്ന രാഗമായി,
വന്ധ്യമാം മേഘം കരയുമാ രാഗം കേട്ട്,
ജീവിതം താനെ നിലച്ചു പോയി.
താളത്തിലൊഴുകുന്ന പുഴയുടെ ഓളങ്ങള്‍,
താലമെന്തെന്നറിയാതലഞ്ഞു പോയി.
കാലത്തെ മാറ്റുന്ന കാറ്റിന്‍റെ അലകള്‍,
എങ്ങോട്ടെനില്ലാതകന്നു പോയി.
അവളുടെ ഓര്‍മകള്‍ എന്നെന്നും എന്നുള്ളില്‍,
ഒരു തീക്കനലായി ശേഷിക്കവേ ,
അങ്ങകലെ ജ്വലിക്കും സൂര്യ ഗോളം പോല്‍ ,
എന്‍റെ ജീവിതം കത്തി കരിഞ്ഞു പോയി.
പല ജന്മം മതിയല്ല മറക്കാനാ സ്മ്രുതികളെ,
സ്നേഹത്തിന്‍ ചൂടിനാല്‍ ഒരുക്കിയ ഹൃദയങ്ങളെ;
അവളുമായി വിരല്‍ കോര്‍ത്ത് നടന്നൊരാ ഓര്‍മകള്‍,
നെഞ്ചിലെ തൊട്ടിലില്‍ താലോലിച്ച മോഹങ്ങള്‍,
എല്ലാം ഒരു വിരല്‍ പാടുപോല്‍ എന്‍ മനസ്സില്‍ പതിഞ്ഞു.
എന്നെ തനിച്ചാക്കി പോയവള്‍ അകലേയ്ക്കു,
മണ്ണിനും വിണ്ണിനും അറിയാത്ത ദൂരേയ്ക്ക്,
എന്നുടെ ചുറ്റും നിന്നൊരാ മുളംകാട് ,
കാറ്റിനാല്‍ ഒരു രാഗം നെയ്തെടുത്തു,
എന്‍ മനസ്സിന്‍റെ ഭാവങ്ങള്‍ ഒഴുകിയൊരാ രാഗത്തില്‍,
തുളുമ്പി എന്‍ മിഴികളില്‍ കണ്ണുനീര്‍ത്തുള്ളികള്‍.
സൂര്യനെ മറച്ചു കാര്‍മെഘങ്ങളൊക്കെയും ,
മഴയുടെ താളം ഭൂമിയില്‍ പതിഞ്ഞു.
എന്നുടെ കണ്ണുനീര്‍ ഒപ്പിയെടുത്തവള്‍,
എന്നെ തഴുകിയിട്ടകന്നു പോയി.
--രാഹുല്‍ എസ്. നായര്‍
This is an old post which I am publishing again.
The first post was scanned sheets of paper!!
കൊള്ളാം.
ReplyDelete:)
നന്നായി രാഹുല്‍
ReplyDeleteഉപാസ്നയുടേ ആശംസകള്‍
:)
ഉപാസന
nalla kavitha. aksharathettukalum vaakkukalute upayogavum kootuthal sradhikkumallo.
ReplyDelete@ ശ്രീ : വളരെ നന്നി ബ്ലോഗ് വായിച്ചതിനും ,തന്ന ക്മ്മേന്റ്സിനും
ReplyDelete@ഉപാസന : ആശംസകള്‍ക്ക് നന്നി ...
@പ്രിയ ഉണ്ണികൃഷ്ണന്‍ : തെറ്റുകള്‍ ചൂണ്ടികാനിച്ചതിന്നു വളരെ അധികം നന്നി ഉണ്ട്... ഞാന്‍ ഇനി എഴുതുമ്പോള്‍ ശ്ര്ധ്തിക്കാം
രാഹുല്‍ നന്നായിരിക്കുന്നു...
ReplyDeleteതുടര്‍ന്നും എഴുതൂ...
ആശംസകളോടെ
huh???
ReplyDeletenajim: valare nanni... veendum varika
ReplyDelete@chandan: as i figured out the huh mens u didnt understand.. i'll give you the gist...
This is a poem of a lover or a husband whose girl or woman died...
he want to touch her with his eyes once again... he talks about the pain, their dreams.. and finally he is down in tears... she comes as a rain washes of his tears consoles him and goes away....
phote is awesome n poem too
ReplyDelete