എല്ലാം വിധി.........

വാതിലില്‍ ആരോ കൊട്ടി പടിക്കുന്നു. മൊബൈലില്‍്‍ സമയം നോക്കിയപ്പോള്‍ 4:30 മണി.ഞാന്‍ എന്തോ പിറുപിറുത്തുക്കൊണ്ട്‌ വീണ്ടും കിടന്നുറങ്ങി. വീണ്ടും അതാ താളം പിടിക്കുന്നു. സമയം നോക്കി ൧൫ മിനിറ്റ്‌ കഴിഞ്ഞതെയുള്ളൂ, 4:45....

അപ്പോഴാണു ആ സത്യം ഒരു ദുസ്വപ്നം പോലെ എന്നെ തേടി എത്തിയതു, ചിന്നുവിനെ റ്റൂഷനു കൊന്‍ഡുപോകണം. വീട്ടില്‍ ഒരു സ്കൂട്ടര്‍ വാങ്ങിച്ചതില്‍ പിന്നെ അതു എണ്റ്റെ ചുമതലയാണല്ലൊ.. കണ്ണു തിരുമ്മി വതില്‍ തുറന്നു..

അമ്മാവനും അമ്മായിയും വീട്ടില്‍ ഉണ്ട്‌. അവര്‍ തിരിച്ചു നാട്ടിലേക്കു പുറപ്പെടാനിരിക്കുവാണ്‌. അമ്മാവന്‍ മുറിയില്‍ വന്ന്‌ ഒരു സിഗെറെറ്റ്‌ കത്തിച്ചു. ഞാന്‍ മുഖം കഴുകി.

സമയമായി പോകാന്‍ . താക്കോല്‍ എടുത്തു ഞാന്‍ വണ്ടിയുടെ അടുത്തെക്കു ചെന്നു. ഇഗ്നീഷനില്‍ ഇട്ടു ഓണ്‍ ആക്കി. പോയിട്ടു തിരിച്ചു വരാന്‍ കഷ്ട്ടി പെറ്റ്രോളെയുള്ളൂ. ഈ രാവിലെ എവിടെ പെറ്റ്രോള്‍ പമ്പ്‌ തുറക്കാനാ... എന്നാലും റിസ്ക്‌ എടുത്തു. ചിന്നുവിനെയും പുറകില്‍ കയറ്റി, മുമ്പില്‍ സ്കൂള്‍ ബാഗുമായി അങ്ങനെ മുന്നോട്ട്‌.

രാവിലത്തെ തണുപ്പീന്ന്‌ രക്ഷപ്പെടാന്‍ മാത്രമുള്ള ഉടുപ്പൊന്നും ഇല്ല. ഒരു റ്റീ-ഷര്‍ട്ടും ബര്‍മൂടയും പിന്നെ ഒരു തൊപ്പിയും. ഇരിക്കട്ടെ . ഒരു സ്റ്റൈല്‍ അല്ലെ....

വണ്ടിയുമായിട്ടു ഞാന്‍ മുമ്പോട്ട്‌. പേരൂര്‍ക്കട പമ്പില്‍ നോക്കി. തുറന്നിട്ടില്ല. പിന്നെ നേരെ വിട്ടു. പോകും വഴി വട്ടിയൂര്‍ക്കാവില്‍ ഒരെണ്ണമുണ്ട്‌. പക്ഷെ അതും തുറന്നിട്ടില്ല. ഇനിയിപ്പോള്‍ എത്താന്‍ ഒരു കിലോമീറ്റര്‍ കഷ്ട്ടി.

പെട്ടെന്നണ്‌ അവന്‍ ഒരു ചെകുതാനെപോലെ മുമ്പില്‍ വന്നത്‌. ഒരു വെളുത്ത(ആരും കണ്ടാല്‍ ഭയക്കുന്ന) പട്ടി. പക്ഷെ ഞാന്‍ ഭയന്നില്ല. ഞാന്‍ അതി വിധക്തമായിയവനെ വെട്ടിച്ചു. പക്ഷെ അവന്‍ വിട്ടില്ല. കുരച്ചുക്കൊണ്ട്‌ പിറകേ കൂടി. എത്രയൊക്കെയയാലും ഞാനും ഒരു മനുഷ്യനല്ലെ. തെല്ല്‌ പേടിച്ചു. വളവൊന്നും കണക്കാക്കിയില്ല , ഒന്നു സ്പീഡ്‌ കൂട്ടി. എന്നാലും ഒരു 40 തേലാവും പോകുന്നത്‌.

അപ്പോള്‍ അതാ റോഡില്‍ ഒരു ഹര്‍ത്താല്‍ ദിവസത്തെ കല്ലിനെപ്പോലെ വേറൊരു പട്ടി. ചിലപ്പോള്‍ മറ്റേ പട്ടിയുടെ ഭാര്യയാവും. ഏതായാലും ഒന്നും ചോദിക്കാന്‍ പറ്റിയില്ല. അതിനു മുമ്പ്‌ വണ്ടി പട്ടിയെ ഇടിച്ചു. പിന്നെ ഞാന്‍ റോഡിലാണ്‌. കൈയ്യും കാലും മുറിഞ്ഞിട്ടുണ്ട്‌. ചിന്നുവിണ്റ്റെ കാലും. പക്ഷെ എടുതിട്ടു 5 ദിവസം പോലുമാവാത വണ്ടിയെ കുറിചയിരുന്നു ഭീതി. അതിണ്റ്റെ ഫ്ര്‍ണ്ട്‌ മുഴുവന്‍ ഉരഞ്ഞിരുന്നു.

ഏതായാലും വണ്ടിയും പൊക്കിയെടുത്ത്‌ ചിന്നുവിനെ റ്റ്യുഷന്‌ കൊണ്ടാക്കി. തിരിച്ചു വരും വഴി ആ രണ്ട്‌ ചെകുത്താന്‍മാരും കൂടി കൊഞ്ജി കുഴയുന്നു. ഒരു കല്ലെടുത്ത്‌ എറിയാന്‍ തോന്നി. പക്ഷെ നേരത്തെയുണ്ടായ അനുഭവം കണക്കിലാക്കി ഞാന്‍ ആ ദൌത്യത്തീന്ന്‌ പിന്‍മാറി.

അമ്മയെ മൊബൈലില്‍ വിളിച്ചു വിവരം ധരിപ്പിചിരുന്നു. ചെന്നിട്ടു മുറിവു കഴുകി.(ഭാഗ്യത്തിന്‌ പെറ്റ്രോള്‍ തികഞ്ഞു). ആശുപത്രിയിലും പോയി.

ഇപ്പോള്‍ എന്തായലും ബോറടിയുണ്ടെന്ന്‌ പറയാന്‍ പറ്റില്ല. ഹൊ...എന്നാലും ആ പട്ടികള്‍ക്കു ഒന്നും പറ്റിയില്ലല്ലൊ എന്ന സങ്കടം മാത്രം...........

Comments

  1. സ്വാഗതം.:)

    ടെമ്പ്ലേറ്റിനെന്തോ ഒരു കുഴപ്പം ഉണ്ടല്ലോ.

    ReplyDelete
  2. സ്വാഗതം..ആദ്യ പോസ്റ്റ് വളരെ രസകരമായിരിക്കുന്നു,റ്റെമ്പ്ലേറ്റ് സൂ പറഞ്ഞതുപോലെ..അറ്റകുറ്റപണി നടത്തേണ്ടിയിരിക്കുന്നു.തുടര്‍ന്നും എഴുതുക.

    ReplyDelete
  3. കൊള്ളാം ട്ടോ.
    :)

    ReplyDelete
  4. രാഹുല്‍,

    ഇനി മലയാളം ബ്ലോഗുകളുടെ കമന്റ്സൂത്രം ഫിറ്റ് ചെയ്തുകൂടേ?

    settingsല്‍ പോയി Comments pinmozhikal@gmail.com എന്ന ഐഡിയിലേക്ക് തിരിച്ചുവിട്ടാല്‍ മതി.

    എന്നിട്ട് http://groups.google.com/group/blog4comments എന്ന ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ എല്ലാ കമന്റുകളും സ്വന്തം മെയില്‍ബോക്സിലും വരും!

    ReplyDelete
  5. hey nice story, but was hard to read...looking forward for more...

    ReplyDelete

Post a Comment

Popular posts from this blog

Bane Of Existence

How to run a Marathon : 10 Practical Tips

Kalsa Waterfall (Barajanancha Vazar) To Sural Waterfall (Ladki cha Vazar) Trek